സ്പെ​ഷ​ൽ കെ​യ​ർ സെന്‍റർ ആ​രം​ഭി​ച്ചു
Saturday, October 23, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബി​ആ​ർ​സി​യി​ലെ എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന, മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​ത്യേ​ക​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ട​പ്പ​റ്റ സി​കെഎ​ച്ച്എം ജി​എ​ച്ച്എ​സി​ൽ എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഫി​യ വ​ലി​യാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​ബി​നു കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ പി.​ജോ​ർ​ജ്, മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​പി.​പ്ര​സാ​ദ്, പെ​രി​ന്ത​ൽ​മ​ണ്ണ ബി​പി​സി വി.​എ​ൻ.​ജ​യ​ൻ, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൂ​റു​ദീ​ൻ, സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ ടി.​ആ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യും ക്ല​സ്റ്റ​ർ ഹെ​ഡ്ഡു​മാ​യ കെ.​കെ റം​ല​ത്ത് സ്വാ​ഗ​ത​വും ക്ല​സ്റ്റ​ർ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​ബ്ദു​ൾ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.