മു​തീ​രി പൊ​ട്ടി​പ്പാ​റ റോ​ഡി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി
Friday, October 22, 2021 12:40 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ഏ​നാ​ന്തി ഡി​വി​ഷ​നി​ൽ​പെ​ട്ട മു​തീ​രി പൊ​ട്ടി​പ്പാ​റ റോ​ഡ​രി​കി​ൽ രാ​ത്രി സാ​മൂ​ഹികവി​രു​ദ്ധ​ർ കോ​ഴി മാ​ല​ിന്യം ത​ള്ളി. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം കാ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​ന്പൂ​രി​ൽ നി​ന്നും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യും തെ​രു​വ് നാ​യ ശ​ല്യം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തെ​രു​വ് നാ​യ​ക​ൾ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ അ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ്ര​ദേ​ശ​ത്ത് തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.