കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ളു​ക​ൾ ഒ​രു​ങ്ങി
Friday, October 22, 2021 12:40 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷം സ്കൂ​ളി​ലേ​ക്ക് തി​രി​കെ വ​രു​ന്ന കു​രു​ന്നു​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ സ്കൂ​ളു​ക​ൾ ഒ​രു​ങ്ങി. കാ​ട്ടു​മു​ണ്ട യു​പി സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു. പു​തി​യ കെ​ട്ടി​ടം അ​ട​ക്കം എ​ല്ലാ ക്ലാ​സ് മു​റി​ക​ളും വൃ​ത്തി​യാ​ക്കി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി​യാ​ണ് അ​ധ്യ​ായ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്. സ്കൂ​ൾ ഗേ​റ്റി​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വി​ധേ​യ​മാ​ക്കും. സം​ശ​യം തോ​ന്നു​ന്ന​വ​രെ നി​രീ​ക്ഷ​ക്കാ​നാ​യി മൂ​ന്ന് ക്ലാ​സ് മു​റി​ക​ൾ അ​ട​ങ്ങു​ന്ന കെ​ട്ടി​ടം ത​ന്നെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കാ​ത്ത​വ​രെ​യാ​ണ് ക്ലാ​സ് മു​റി​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കി​യാ​ണ് അ​ധ്യ​ായ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്.