അ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്കു​ന്നു: പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് അംഗങ്ങൾ
Friday, October 22, 2021 12:40 AM IST
പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യും വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ധ്വം​സി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തീ​രാ​ജ് നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് മീ​റ്റിം​ഗു​ക​ൾ കൂ​ടു​ന്പോ​ൾ മെ​ന്പ​ർ​മാ​ർ​ക്ക് സാ​ധാ​ര​ണ യോ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്ന് ദി​വ​സം മു​ന്പും അ​ടി​യ​ന്തി​ര യോ​ഗ​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​ർ മു​ന്പും നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​യ​മ​മു​ള്ള​ത്. എ​ന്നാ​ൽ പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തു​ട​ർ​ച്ച​യാ​യി ഈ ​നി​യ​മം ലം​ഘി​ക്കു​ക​യാ​ണെ​ന്നും മെ​ന്പ​ർ​മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ട് നി​ൽ​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ. ബോ​ർ​ഡ് മീ​റ്റിം​ഗു​ക​ൾ​ക്ക് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം മാ​ത്ര​മാ​ണ് മെ​ന്പ​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ ബോ​ർ​ഡ് മീ​റ്റിം​ഗി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം രാ​ത്രി മാ​ത്രം മെ​ന്പ​ർ മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും യോ​ഗം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത് മെ​ന്പ​ർ​മാ​രെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​വ​കാ​ശ​ലം​ഘ​ന​മാ​ണെ​ന്നും യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ മാ​ത്രം ച​ർ​ച്ച ചെ​യ്ത് ബാ​ക്കി​യു​ള്ള അ​ജ​ണ്ട​ക​ൾ അ​ടു​ത്ത യോ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ സാ​ധാ​ര​ണ യോ​ഗം എ​ന്ന നി​ല​യി​ൽ വി​ളി​ച്ച ഇ​ന്ന​ത്തെ യോ​ഗ​ത്തി​നു​ള്ള അ​റി​യി​പ്പ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മാ​ത്ര​മാ​ണ് മെ​ന്പ​ർ​മാ​ർ​ക്ക് ല​ഭി​ച്ച​ത്. സാ​ധാ​ര​ണ യോ​ഗം ന​ട​ക്കു​ന്ന​തി​നു മൂ​ന്ന് പ്ര​വൃ​ത്തി ദി​വ​സം മു​ന്പെ​ങ്കി​ലും മെ​ന്പ​ർ​മാ​ർ യോ​ഗം അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നാ​ണ് റൂ​ൾ എ​ന്നും ക​ഴി​ഞ്ഞ ത​വ​ണ​യും സ​മാ​ന​രീ​തി​യി​ലാ​ണ് അ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നു​മു​ള്ള വി​ഷ​യം ചൂ​ണ്ടി​ക്കാ​ണി​ച്ചു യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ ഭ​ര​ണ സ​മി​തി​യെ ചോ​ദ്യം ചെ​യ്യു​ക​യും ഭ​ര​ണ​ക​ക്ഷി മെ​ന്പ​ർ​മാ​രും അ​ധി​കൃ​ത​രു​ടെ ഈ ​അ​വ​കാ​ശ​ലം​ഘ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി.
യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ ടി.​മു​ഹ​മ്മ​ദ് കു​ട്ടി ഇ​ന്നലെ യോ​ഗം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും പ്ര​സി​ഡ​ന്‍റിന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടേ​യും ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും മെ​ന്പ​ർ​മാ​രെ അം​ഗീ​ക​രി​ക്കാ​ത്ത ഈ ​ന​ട​പ​ടി​യോ​ട് സ​ഹ​ക​രി​ക്കാ​നാ​വി​ലെ​ന്നും അ​റി​യി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. അ​തോ​ടൊ​പ്പം യു​ഡി​എ​ഫ് മെ​ന്പ​ർ​മാ​ർ ബോ​ർ​ഡ് മീ​റ്റിം​ഗ് ബ​ഹി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ വീ​ഴ്ച മ​ന​സി​ലാ​ക്കി​യ ഭ​ര​ണ​സ​മി​തി ഇ​ന്ന​ത്തെ യോ​ഗം നി​ർ​ത്തി​വ​യ്ക്കു​ക​യും ഈ ​മാ​സം 26ലേ​ക്ക് യോ​ഗം മാ​റ്റി വച്ച​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.