ആ​ലി​പ്പ​റ​ന്പ് ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മി​ക്കും
Friday, October 22, 2021 12:38 AM IST
ആ​ലി​പ്പ​റ​ന്പ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് അ​നു​വ​ദി​ച്ച കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ആ​ലി​പ്പ​റ​ന്പ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ക്കു​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​റി​യി​ച്ചു. 1.75 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത്. കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്ക് 10 ക​ട്ടി​ലു​ക​ൾ, ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള മു​റി​ക​ൾ, ന​ഴ്സു​മാ​ർ​ക്കു​ള്ള മു​റി, ശൗ​ചാ​ല​യം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വാ​ർ​ഡ് നി​ർ​മി​ക്കു​ന്ന​ത്. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യു​ടെ ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഇ​തി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും കി​ഫ്ബി​യു​ടെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി, ടി.​കെ.​ന​വാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി. 1977-ലാ​ണ് പി​എ​ച്ച്സി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. 1990-ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത കി​ട​ത്തി​ച്ചി​കി​ത്സാ​കെ​ട്ടി​ട​ത്തി​നു​ശേ​ഷം പു​തി​യ കെ​ട്ടി​ട​ങ്ങ​ളോ കാ​ര്യ​മാ​യ നി​ർ​മി​തി​യോ ന​ട​ക്കാ​ത്ത കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് അ​നു​വ​ദി​ച്ച​ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടും. ആ​ലി​പ്പ​റ​ന്പ് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യെ ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ഭി​ന​ന്ദി​ച്ചു.