കൂ​ട്ട​നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു
Friday, October 22, 2021 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​പ്പാ​ക്കി​യ അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത​പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ ട്രാ​ഫി​ക് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​യ രോ​ഗി​ക​ൾ, സ്ത്രീ​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 4800 ഓ​ളം പേ​ർ ഒ​പ്പി​ട്ട ഭീ​മ​ഹ​ർ​ജി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന് സ​മ​ർ​പ്പി​ച്ചു.
ന​ഗ​ര​ത്തി​ലെ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ച്ച് ന​ട​ത്തി​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ഭീ​മ​ഹ​ർ​ജി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ന​വം​ബ​ർ ഒ​ന്നാം തീ​യ​തി വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​കു​മെ​ന്നും അ​തി​നു​മു​ന്പ് സ​മ​വാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ബ​ഹു​ജ​ന വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഇ​രു​പ​താം തീ​യ​തി കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തി. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ​ക്കേ​റ്റ് എ.​കെ. മു​സ്ത​ഫ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ച​മ​യം ബാ​പ്പു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ​ച്ചീ​രി ഫാ​റൂ​ക്ക്, പ​ത്ത​ഞ്ഞ് ജാ​ഫ​ർ, ഹു​സൈ​നാ നാ​സ​ർ, സ​ലീം താ​മ​ര​ത്ത്, നി​ഷാ സു​ബൈ​ർ, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി.​ടി.​അ​ബൂ​ബ​ക്ക​ർ, കാ​ജാ മൊ​ഹി​യു​ദ്ദീ​ൻ, ഷം​സു​ദ്ദീ​ൻ, കി​ഴ​ക്കേ​തി​ൽ യൂ​ന​സ്, ഉ​നൈ​സ്, മ​നോ​ജ്, വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.