ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് ത​ക​ർ​ന്നു; കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു
Friday, October 22, 2021 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ഇ​ടി​ഞ്ഞ് ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ആ​ലി​ക്കോ​ട്- മു​ള​ങ്കു​ണ്ട് റോ​ഡ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യ​ത്. നാ​ൽ​പ​ത് കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന പൊ​തു​കി​ണ​റും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ക​ല്ല​ൻ പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യ​തോ​ടെ ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് മു​ത​ലാ​ണ് ആ​ലി​ക്കോ​ട്- മു​ള​ങ്കു​ന്ന് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് തു​ട​ങ്ങി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ സ്ഥ​ല​ത്തി​ലൂ​ടെ വ​ഴി​നി​ർ​മി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ത് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ചേ​ർ​ത്ത​ത്.​റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ ആ​റ് വീ​ടു​ക​ളി​ലേ​ക്ക് വാ​ഹ​നം എ​ത്താ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ൾ. റൊ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു പോ​വു​ക​യും പ​ല​യി​ട​ത്തും വ​ലി​യ വി​ള്ള​ലു​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള പൊ​തു​കി​ണ​റും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ നാ​ൽ​പ്പ​ത് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​കി​ണ​റി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.​സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​ഴി പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള ഫ​ണ്ട് ക​ണ്ട​ത്താ​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ക്കി​ല്ല​ങ്കി​ലും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, വാ​ർ​ഡ് അം​ഗം സി​ദ്ദീ​ഖ് വേ​ങ്ങാ​ട​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.