മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി: 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാർ​പ്പി​ച്ചു
Friday, October 22, 2021 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന ക​രു​വാ​ര​ക്കു​ണ്ട് ആ​ർ​ത്ത​ല​ക്കു​ന്നി​ലെ 19 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു. ക​ൽ​കു​ണ്ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ പാ​രീ​ഷ് ഹാ​ളി​ൽ ക്യാ​ന്പ് തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യതീ​രു​മാ​നം. എ​ന്നാ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മെ​ന്ന നി​ല​യി​ൽ ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. 66 പേ​രാ​ണ് ഇ​പ്പോ​ൾ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്.
ഭീ​തി ഒ​ഴി​യും വ​രെ ക്യാ​ന്പ് തു​ട​രു​മെ​ന്നും ഭ​ക്ഷ​ണം ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​മാ​യ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​മെ​ന്നും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു.