പു​ലി പോ​ലെ വ​ന്ന​ത് കാ​ട്ടു​പൂ​ച്ച: ജ​ന​ങ്ങ​ളു​ടെ ഭീ​തി​ക്ക് വി​രാ​മം
Friday, October 22, 2021 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ക​ണ്ണ​ത്തെ പു​ലി ഭീ​തി​ക്ക് അ​വ​സാ​ന​മാ​യി. സം​ഗ​തി പു​ലി​യ​ല്ല, കാ​ട്ടു​പൂ​ച്ച​യാ​ണ​ന്ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ന​ക​ത്ത് പു​ലി​യെ ക​ണ്ടെന്ന വാ​ദ​വു​മാ​യി ചി​ല​ർ രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് മേ​ഖ​ല ​ഭീ​തി​യി​ലാ​യ​ത്.​ ക​ണ്ണ​ത്ത് മി​നി​സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​നു​ള്ളി​ൽ അ​ട​ക്ക ഉ​ണ​യ്ക്കാ​ൻ എ​ത്തി​യ തു​ന്പ​കു​ഴി​യി​ൽ ഫി​റോ​സാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്.​ ഫി​റോ​സി​ന് പു​റ​മെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​രും പു​ലി​യെ ക​ണ്ടെ​ന്ന വാ​ദ​വു​മാ​യി എ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​പാ​ല​ക​ർ പ​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്​തു. എ​ന്നാ​ൽ പി​ന്നീ​ടാ​ണ് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പു​ലി​യാ​ണ​ന്ന് പ​റ​ഞ്ഞ ജീ​വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
പു​ലി​ക്ക് സ​മാ​ന​മാ​യ പു​ള്ളി​ക​ളു​ള്ള കാ​ട്ടു​പൂ​ച്ച​യാ​ണ് ഇ​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. ഇ​ത് കോ​ഴി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​തി​ഥി തൊ​ഴി​ലാ​ളി ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ക്യാ​മ​റ​യി​ൽ. ഇ​തോ​ടെ പു​ലി പോ​ലെ വ​ന്ന​ത് പൂ​ച്ച പോ​ലെ പോ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.