താ​ഴെ​ക്കോ​ട് മു​ക്കി​ല​പ്പ​റ​ന്പി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ: 60 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു
Thursday, October 21, 2021 12:54 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല​യി​ലെ താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ര​ക്കു​പ​റ​ന്പ് മാ​ട്ട​റ​ക്ക​ലി​ൽ മു​ക്കി​ല​പ​റ​ന്പ് ഭാ​ഗ​ത്ത് മ​ങ്ക​ട മ​ല​യി​ലും ബി​ടാ​വു​മ​ല​യി​ലും ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വ​ലി​യ​തോ​തി​ൽ വെ​ള്ള​വും മ​ണ്ണും ക​ല്ലും ഒ​ലി​ച്ചെ​ത്തി. ആ​ള​പാ​യ​മി​ല്ല.
പെ​ട്ടെ​ന്നു മ​ല​യി​ൽ നി​ന്നു ശ​ക്ത​മാ​യ തോ​തി​ൽ വെ​ള്ള​വും മ​ണ്ണും ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന്
പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. രാ​ത്രി​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലാ​യി അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ചി​ല​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്.
മ​ങ്ക​ട-​ക​ന്പി​മ​ല റോ​ഡി​ലും വെ​ള്ളം ക​യ​റി. മു​ക്കി​ല​പ​റ​ന്പ് താ​ന്നി​ക്ക​ൽ ഷി​ബു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന മ​തി​ൽ ത​ക​ർ​ന്നു​വീ​ണു. കോ​ളു​ത്ത​റ ജോ​ണി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ മ​തി​ലും ത​ക​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞു പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ​സം​ഘ​വും പോ​ലീ​സും ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
2019-ലും ​ബി​ടാ​വു​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യി​രു​ന്നു.