കു​ട്ടി​ക​ൾ തി​രി​കെ സ്കൂ​ളി​ലേ​ക്ക്; സു​ര​ക്ഷ ഉ​റ​പ്പാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Thursday, October 21, 2021 12:52 AM IST
മ​ല​പ്പു​റം: കേ​ര​ള പി​റ​വി ദി​ന​ത്തി​ൽ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം 17 വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലും ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യാ​ണ് ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്ര​ത്യേ​കം നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ലെ മു​ഴു​വ​ൻ പൊ​തു മേ​ഖ​ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും നേ​രി​ട്ടെ​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തെ​ന്നു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​സ്. കു​സു​മം അ​റി​യി​ച്ചു.
ഓ​രോ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം, ന​വം​ബ​ർ ഒ​ന്നി​നു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, പ​രി​സ​ര ശു​ചീ​ക​ര​ണം, അ​ണു​ന​ശീ​ക​ര​ണ​ത്തി​നു സ്വീ​ക​രി​ച്ച സം​വി​ധാ​ന​ങ്ങ​ൾ, കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക​രു​ടെ വി​വ​ര​ങ്ങ​ൾ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത, സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്ലാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ സം​വി​ധാ​ന​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണം, ജ​ന​കീ​യ യോ​ഗ​ങ്ങ​ൾ, പി​ടി​എ ക​മ്മി​റ്റി​യു​ടെ രൂ​പീ​ക​ര​ണ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശേ​ഖ​രി​ക്കു​ന്ന​ത്.
ഇ​തു പ​രി​ശോ​ധി​ച്ച ശേ​ഷം മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യും മി​ക​വാ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് സ​മാ​ന്ത​ര​മാ​യി ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ത​യാ​റാ​ക്കു​ന്ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യ ശേ​ഷം സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കും. പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സ​ജീ​വ ഇ​ട​പെ​ട​ലാ​ണ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന​ത്.