കാ​ടു​വെ​ട്ടു​യ​ന്ത്ര​ത്തി​ന്‍റെ ബ്ലേ​ഡ് ത​ല​യി​ൽ തു​ള​ച്ചു​ക​യ​റി​യ യു​വാ​വ് സു​ഖം​പ്രാ​പി​ക്കു​ന്നു
Wednesday, October 20, 2021 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ടു​വെ​ട്ടു​യ​ന്ത്ര​ത്തി​ന്‍റെ ബ്ലേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു ഗു​രു​ത​ര പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വു സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് പ​നോ​ളി ന​ജ്മു​ദീ(32)​നാ​ണ് ബ്ലേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു ത​ല​യ്ക്ക​ക​ത്തു തു​ള​ച്ചു ക​യ​റി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.
സെ​പ്റ്റം​ബ​ർ 28നു ​മാ​ന്പു​ഴ​യി​ൽ കാ​ടു​വെ​ട്ടു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. യ​ന്ത്ര​ത്തി​ന്‍റെ ബ്ലേ​ഡ് ക​ല്ലി​ൽ ത​ട്ടി പൊ​ട്ടി ന​ജ്മു​ദീ​ന്‍റെ ത​ല​യി​ൽ തു​ള​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ന​ജ്മു​ദീ​നെ അ​തേ അ​വ​സ്ഥ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ശ്വാ​സ ത​ട​സം നേ​രി​ട്ട ഇ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി. തു​ട​ർ​ന്നു ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ 14 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും ഏ​ഴു സെ​ന്‍റി​മീ​റ്റ​ർ വീ​തി​യു​മു​ള്ള ബ്ലേ​ഡി​ന്‍റെ മു​ൻ​ഭാ​ഗം എ​ട്ടു സെ​ന്‍റി​മീ​റ്റ​റോ​ളം ത​ല​യു​ടെ ഇ​ട​തു​ഭാ​ഗ​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ കൂ​ടി ത​ല​യോ​ട്ടി പൊ​ട്ടി ഇ​ട​തു​ഭാ​ഗ​ത്തെ ത​ല​ച്ചോ​റി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു ത​ല​യു​ടെ ഉ​ൾ​ഭാ​ഗ​ത്തേ​ക്കു ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.
തു​ട​ർ​ന്നു ചീ​ഫ് ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​ജ്ഞാ​ന​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ്ക്കു യു​വാ​വി​നെ വി​ധേ​യ​നാ​ക്കി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം 11 ദി​വ​സം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്വ​സ​നം നി​ല​നി​ർ​ത്തി​യ രോ​ഗി​യ്ക്കു പ​തി​നാ​റാം ദി​വ​സം ബോ​ധം തെ​ളി​ഞ്ഞു.
എ​ന്നാ​ൽ ശ​രി​യാ​യ വി​ധ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നു ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഐ​സി​യു​വി​ൽ തു​ട​രു​ന്ന രോ​ഗി​ക്കു തു​ട​ർ ചി​കി​ത്സ​യി​ലൂ​ടെ​യും ഫി​സി​യോ​തെ​റാ​പ്പി​യി​ലൂ​ടെ​യും ച​ല​ന​ശേ​ഷി​യും ആ​രോ​ഗ്യ​വും തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും ഡോ. ​ജ്ഞാ​ന​ദാ​സ് പ​റ​ഞ്ഞു. ഡോ. ​അ​ർ​ഷാ​ദ്, ഡോ. ​ശ​ശി​ധ​ര​ൻ, ഡോ. ​സു​ധാ​ക​ർ എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.