ക​രു​വാ​ര​കു​ണ്ടി​ൽ ഐ​സൊലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മി​ക്കും
Wednesday, October 20, 2021 12:05 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മി​ക്കാ​ൻ ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര പ​രി​സ​രം അ​നു​യോ​ജ്യ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ സം​ഘം വി​ല​യി​രു​ത്തി. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​ര​ക്കു​ണ്ട് സി​എ​ച്ച്സി​യി​ൽ സം​ഘം സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ തീ​രു​മാ​ന​പ്ര​കാ​രം ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലോ അ​ല്ലെ​ങ്കി​ൽ ഒ​രു സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ കോ​വി​ഡ് ഐ​സൊലേ​ഷ​ൻ വാ​ർ​ഡു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​ണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. കി​ഫ്ബി ഫ​ണ്ടും എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടും ചേ​ർ​ത്ത് 1.79 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഐ​സൊലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മി​ക്കു​ക. നി​ല​വി​ൽ ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്കു ത​ട​സ​മി​ല്ലാ​ത്ത രീ​തി​യി​ലാ​കും കെ​ട്ടി​ട നി​ർ​മാ​ണം.
ഇ​തി​നു സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ഐസൊലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു എം​എ​ൽ​എ പ​റ​ഞ്ഞു.​
ആ​ർ​ദ്രം മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ്് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ഫി​റോ​സ്ഖാ​ൻ, സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ മ​ഞ്ജു കെ. ​നാ​യ​ർ, കെഎം​എ​സ്‌​സി​എ​ൽ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ എം.​അ​ജി​ത്ത്, ഇ.​കെ.​ആ​കാ​ശ് എ​ന്നി​വ​രാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ.​ഉ​മ്മ​ർ, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, അം​ഗ​ങ്ങ​ളാ​യ വി.​സി​ദീ​ഖ്, നു​ഹ്മാ​ൻ പാ​റ​മ്മ​ൽ, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ സി.​കെ.​അ​ഷ്റ​ഫ്, എ​ൻ.​കെ.​ഹ​മീ​ദ് ഹാ​ജി, വി.​ആ​ബി​ദ​ലി, ഖാ​ദ​ർ വാ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.