പൊ​തു​സ്ഥ​ല​ത്തു മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യി​പ്പി​ച്ചു
Wednesday, October 20, 2021 12:04 AM IST
അ​ങ്ങാ​ടി​പ്പു​റം: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യി​പ്പി​ച്ചു. തു​ട​ർ​ന്നു മാ​ലി​ന്യം കൊ​ടു​ത്ത​യ​ച്ച വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു കു​ഴി​ച്ചി​ട്ടു. ഇ​ക്ക​ഴി​ഞ്ഞ 16നു ​രാ​ത്രി അ​ങ്ങാ​ടി​പ്പു​റം മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ മൂ​ന്നു ക​വ​റു​ക​ളി​ലാ​ക്കി​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. പി​റ്റേ​ദി​വ​സം ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​വാ​സി​ക​ൾ 14-ാം വാ​ർ​ഡ് അം​ഗ​ത്തി​നോ​ടു വി​വ​രം പ​റ​ഞ്ഞു.

വാ​ർ​ഡ് അം​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു മാ​ലി​ന്യ ക​വ​റു​ക​ൾ അ​ഴി​ച്ചു നോ​ക്കി​യ​പ്പോ​ൾ ല​ഭി​ച്ച ചി​ല മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രു​ക​ൾ എ​ന്നി​വ ല​ഭി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ഒ​രു ക്വാ​ർ​ട്ടേ​ഴ്സി​ലെ മാ​ലി​ന്യ​മാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഉ​ട​ൻ വാ​ർ​ഡം​ഗം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് ക്വാ​ട്ടേ​ഴ്സ് ഉ​ട​മ​യെ വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ ബാ​ഷ​യും തൂ​ത​യി​ൽ താ​മ​സി​ക്കു​ന്ന ശ​ശി എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​മാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നു 1500 രൂ​പ കൂ​ലി​യും വാ​ട​ക​യും വാ​ങ്ങി മാ​ലി​ന്യം

നീ​ക്കം ചെ​യ്യാ​ൻ സ​മ്മ​തി​ച്ച​ത്. ഏ​ഴു ക​വ​റു​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം നാ​ലെ​ണ്ണം മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ​യും മൂ​ന്നെ​ണ്ണം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​വ​ർ ത​ന്നെ നീ​ക്കം ചെ​യ്യാ​മെ​ന്നു അ​റി​യി​ച്ച​തോ​ടെ മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ മാ​ലി​ന്യം ശേ​ഖ​രി​ച്ചു ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലേ​ക്കു കൊ​ണ്ടു​പോ​യി കു​ഴി​ച്ചി​ട്ടു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർ​മ സേ​ന​യെ ഏ​ൽ​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പി​ഴ​യാ​യി 2000 രൂ​പ​യും ചു​മ​ത്തി. വാ​ർ​ഡി​ലെ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്കുക​ത്ത് ന​ൽ​ക​ിയി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും വാ​ർ​ഡം​ഗം അ​റി​യി​ച്ചു.

മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളു​ന്ന​തു ക​ണ്ടെ​ത്താ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നു അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14 - ാം വാ​ർ​ഡ് അം​ഗം കെ.​ടി. നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.