‘എ​ന്‍റെ വീ​ട്ടി​ലും കൃ​ഷി​ത്തോ​ട്ടം’ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 19, 2021 1:02 AM IST
എ​ട​ക്ക​ര: വി​ഷ​ൻ 2021-26 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് നി​ല​ന്പൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ൻ സം​ഘ​ടി​പ്പി​ച്ച ‘എ​ന്‍റെ വീ​ട്ടി​ലും കൃ​ഷി​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ സ​ബ് ജി​ല്ലാ ഉ​ദ്ഘാ​ട​നം കാ​ര​ക്കോ​ട് ആ​ർ​എം​എ​യു​പി സ്കൂ​ളി​ൽ ന​ട​ന്നു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ച​യ​ത്ത്് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി ഉ​ദ്്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​സ്ഥാ​ന ലീ​ഡ​ർ കെ.​ടി ഹ​രി​ദാ​സ് വി​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍​റ് ഡ​യ​റ​ക​ട​ർ എം.​കെ ര​ജ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​സ്ഒ​സി സ്കൗ​ട്ട് അ​ബ്ദു​ൾ മ​ജീ​ദ്, ഡോ. ​ധ​ർ​മാ​ന​ന്ദ​സ്വാ​മി, വ​ഴി​ക്ക​ട​വ് കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് നി​തു ത​ങ്കം, വ​ർ​ഡം​ഗം സ​ര​സ്വ​തി, പ്ര​ധാ​നാ​ധ്യാ​പി​ക സാ​വി​ത്രി, നി​ല​ന്പൂ​ർ എ​ൽ​എ സെ​ക്ര​ട്ട​റി എം.​പി.ഷൗ​ക്ക​ത്ത​ലി, പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.