കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കും: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
Monday, October 18, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ടൂ​റി​സം മേ​ഖ​ല വി​പു​ല​മാ​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്നു കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്നു പൊ​തു​മ​രാ​മ​ത്ത്,ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​കീ​യാ​സൂ​ത്ര​ണം ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പൊ​തു​മ​രാ​മ​ത്ത്, ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ എം​എ​ൽ​എ​യും ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി മു​ന്നോ​ട്ടു വ​ച്ചാ​ൽ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ ഉ​യ​ർ​ന്നു വ​രാ​ത്ത​തി​ന്‍റെ കാ​ര​ണം താ​മ​സ സൗ​ക​ര്യം ഇ​ല്ലാ​ത്ത​താ​ണ്. അ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ര​വ​ൻ പാ​ർ​ക്കു​ക​ൾ കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മം.
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ഓ​രോ പ്ര​വൃ​ത്തി​യും ഗു​ണ​നി​ല​വാ​ര​ത്തോ​ടു കൂ​ടി​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ർ​ത്തി​യാ​ക്ക​ണം. ഏ​തെ​ങ്കി​ലും റോ​ഡു​ക​ൾ പൊ​ട്ടപ്പൊ​ളി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ നി​ല​വി​ൽ ഡി​എ​ൽ​പി സം​വി​ധാ​ന​മു​ണ്ട്. അ​തു​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി നി​ർ​മി​ച്ച ക​രാ​റു​കാ​ർ​ക്ക് ത​ന്നെ ചെ​യ്യാം.
ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ​കാ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. കെ​എ​എ​സ് പ​രീ​ക്ഷ​യി​ൽ 20ാം റാ​ങ്ക് നേ​ടി​യ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പെ​രു​ന്പ​ള്ളി​യെ അ​നു​മോ​ദി​ച്ചു.
ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​എ​ൽ​എ​മാ​രാ​യ പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, മു​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി.​സു​ധാ​ക​ര​ൻ, താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ്മ​ണ്ണ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ, ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ, ആ​ലി​പ്പ​റ​ന്പ് ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​നൗ​ഷാ​ദ​ലി തു ടങ്ങിയവർ പ​ങ്കെ​ടു​ത്തു.