വ​ട്ട​പ്പാ​റ ഫ​യ​ർ സ്റ്റേ​ഷ​ൻ; സ​ർ​വേ ന​ട​ത്തി
Monday, October 18, 2021 12:51 AM IST
വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ർ​വേ ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​മാ​ണ് ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ സ​ർ​വേ ന​ട​ത്തി​യ​ത്. വ​ട്ട​പ്പാ​റ​യി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു വി​ഭാ​ഗ​ത്തി​നു ല​ഭ്യ​മാ​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗം ത​യാ​റാ​ക്കു​ന്ന സ​ർ​വേ റി​പ്പോ​ർ​ട്ട് അ​ടു​ത്ത ആ​ഴ്ച പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​നു കൈ​മാ​റും. തു​ട​ർ​ന്ന് ഫ​യ​ർ സ്റ്റേ​ഷ​ൻ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ഭ​ര​ണാ​നു​മ​തി​ക്ക് സ​മ​ർ​പ്പി​ക്കും. വ​ട്ട​പ്പാ​റ​യി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഫ​യ​ർ സ്റ്റേ​ഷ​നു സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​തി​നാ​യി 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നാ​ലു കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വു ക​ണ​ക്കാ​ക്കു​ന്ന​ത്.