വീ​ടി​നു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണു
Monday, October 18, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ് വാ​ഴേ​ങ്ക​ട ക​ണ്ണ​ത്ത് കോ​ള​നി​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ണു. 11 വീ​ടു​ക​ളി​ലെ ആ​ളു​ക​ളെ മാ​റ്റി സ്ഥാ​പി​ച്ചു. വാ​ഴേ​ങ്ക​ട ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര ക്യാ​ന്പി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന്‍റെ മു​ക​ളി​ലു​ള്ള മ​തി​ൽ വീ​ണ​ത്.
സ​ണ്‍​സൈ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക​ണ്ണ​ത്ത് ചി​ന്ന​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വാ​ർ​ഡ് അം​ഗം, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക്് ലീ​ഗ​ൽ സ​ർ​വീ​സ​സ് പാ​ര​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഷാ​ജ​ഹാ​ൻ, സീ​ന​ത്ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ക്യാ​ന്പി​ലു​ള്ള​വ​ർ​ക്കു പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണ​വും ആ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര പാ​ത നി​ർ​മാ​ണം വേ​ഗ​മാ​ക്ക​ണം: സി​പി​എം

എ​ട​ക്ക​ര: മു​ണ്ടേ​രി - മേ​പ്പാ​ടി മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് സി​പി​എം പോ​ത്തു​ക​ൽ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ന്പ​ൻ കൊ​ല്ലി​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം പി. ​ഷെ​ഹീ​റി​നെ വീ​ണ്ടും ലോ​ക്ക​ൽ സെ​ക​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് കെ.ആന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.