414 പേ​ർ​ക്കു കോ​വി​ഡ്
Monday, October 18, 2021 12:50 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യു​ന്നു. ഇ​ന്ന​ലെ 414 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 6.07 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 409 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും ഒ​രാ​ൾ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു പേ​ർ​ക്കും വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ണ്ട്. 907 പേ​രാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 5,52,881 ആ​യി. 29,148 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 6,428 പേ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 597 പേ​രും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍​റ് സെ​ന്‍റ​റു​ക​ളി​ൽ 27 പേ​രും 30 പേ​ർ കോ​വി​ഡ് സെ​ക്ക​ന്‍​റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെന്‍റ​റു​ക​ളി​ലും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.