യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Monday, October 18, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ര​ക്ത​ത്തി​നു നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്തു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മെ​ഗാ​ര​ക്ത​ദാ​ന ക്യാ​ന്പി​നു തു​ട​ക്കം കു​റി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്ന​ര മാ​സ​ക്കാ​ലം നീ​ളു​ന്ന മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ് നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ക്ക്് പൊ​ന്ന്യാ​കു​ർ​ശി, സൈ​നു​ദീ​ൻ താ​മ​ര​ത്ത്, സു​രേ​ഷ് ചി​ര​ട്ട​മ​ണ്ണ, അ​ബു ക​ക്കൂ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു