പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​നെ​തി​രേ ഒ​പ്പുശേ​ഖ​ര​ണം നാ​ളെ
Sunday, October 17, 2021 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്നു അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വ​രൂ​പി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ന​ഗ​ര​ത്തി​ലെ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ ട്രാ​ഫി​ക് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഒ​പ്പു ശേ​ഖ​ര​ണം ന​ട​ത്തും. നി​ര​വ​ധി ത​വ​ണ പ​ല സം​ഘ​ട​ന​ക​ൾ നി​വേ​ദ​ന​ങ്ങ​ളും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചി​ട്ടും ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്ന മു​ൻ​സി​പ്പാ​ലി​റ്റി​ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ.മു​സ്ത​ഫ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ച​മ​യം ബാ​പ്പു, വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം.മു​സ്ത​ഫ, ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പ​ച്ചീ​രി ഫാ​റൂ​ക്ക്, പ​ത്ത​ഞ്ഞ് ജാ​ഫ​ർ, പി.​ടി.അ​ബൂ​ബ​ക്ക​ർ, സി​ദീ​ഖ്് ഫൈ​സി, ഉ​നൈ​സ് ക​ക്കൂ​ത്ത്, പി.​ടി.​എ​സ്.മൂ​സു, യൂ​സ​ഫ് രാ​മ​പു​രം, കാ​ജ മു​ഹി​യു​ദീ​ൻ, സി.​പി.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഹാ​രീ​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, ഫ​സ​ൽ മ​ല​ബാ​ർ, അ​ഷ​റ​ഫ് കി​ഴി​ശേ​രി, വേ​ലാ​യു​ധ​ൻ പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.