അ​പ്ര​തീ​ക്ഷി​ത മ​ഴ; ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ടം
Sunday, October 17, 2021 12:32 AM IST
മ​ല​പ്പു​റം: അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ക​ന​ത്ത മ​ഴ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ​ത് വ്യാ​പ​ക​മാ​യ ന​ഷ്ട​ങ്ങ​ൾ. നെ​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ​യു​ണ്ടാ​യ മ​ഴ വ​ലി​യ സാ​ന്പ​ത്തി​ക ന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. വ​യ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് നെ​ൽ​ചെ​ടി​ക​ൾ ചീ​ഞ്ഞു തു​ട​ങ്ങി​യ​തും വ​യ​ലി​ൽ വി​ത​റി​യ വ​ളം വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ലി​യ ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണം.

മു​ണ്ട​ക​ൻ കൃ​ഷി​യു​ടെ തു​ട​ക്ക​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ന​ത്ത മ​ഴ പെ​യ്ത​ത്. മ​ണ്‍​സൂ​ണ്‍ വി​ട​വാ​ങ്ങി തു​ലാ​മ​ഴ​ക്കു മു​ന്പാ​യു​ള്ള കാ​ലാ​വ​സ്ഥ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി തു​ട​ങ്ങാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ചെ​റി​യ രീ​തി​യി​ൽ മ​ഴ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു വി​ള​ക​ൾ​ക്കു നാ​ശ​മു​ണ്ടാ​ക്കി​ല്ലെ​ന്ന ക​ണ​ക്കു കൂ​ട്ട​ലി​ലി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ.

കാ​ല​വ​ർ​ഷം പോ​കു​ന്ന​തോ​ടെ വ​യ​ലു​ക​ൾ ഉ​ഴു​ത് ഞാ​റു ന​ടീ​ൽ മി​ക്ക​യി​ട​ത്തും പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​തോ​ടൊ​പ്പം നെ​ൽ​ചെ​ടി​ക്ക് പു​തി​യ നാ​ന്പു​ക​ൾ വ​രു​ന്ന​തി​നു​ള്ള വ​ള​വും വ​യ​ലി​ൽ പു​ല്ലു​വ​ള​രാ​തി​രി​ക്കാ​നു​ള്ള ക​ള​നാ​ശി​നി​ക​ളും ന​ൽ​കു​ക​യും ചെ​യ്തു.ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ക​ർ​ഷ​ക​ർ ഇ​തി​നാ​യി ചെ​ല​വി​ട്ട​ത്.

എ​ന്നാ​ൽ ക​ന​ത്ത മ​ഴ തു​ട​ർ​ന്ന​തോ​ടെ വ​യ​ലി​ൽ വി​ത​റി​യ വ​ള​വും ക​ള​നാ​ശി​നി​ക​ളും ഒ​ലി​ച്ചു​പോ​യി തോ​ടു​ക​ളി​ലെ​ത്തി. ഇ​തോ​ടെ വ​ള​പ്ര​യോ​ഗം ഫ​ലി​ച്ചി​ല്ല. സാ​ന്പ​ത്തി​ക ന​ഷ്ടം മാ​ത്രം ബാ​ക്കി​യാ​യി.

വ​യ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ നെ​ൽ​ചെ​ടി​ക​ൾ പ​ല​യി​ട​ത്തും മു​ങ്ങി​കി​ട​ക്കു​ക​യാ​ണ്. പു​ഴ​ക​ളും തോ​ടും നി​റ​ഞ്ഞ​തോ​ടെ വ​യ​ലു​ക​ളി​ൽ നി​ന്നു വെ​ള്ളം ഒ​ഴി​ഞ്ഞു പോ​കു​ന്ന​തും മ​ന്ദ​ഗ​തി​യി​ലാ​ണ്.

ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ൽ നി​ൽ​ക്കു​ന്ന​ത് ചെ​ടിക​ൾ ചീ​ഞ്ഞു പോ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. വെ​ള്ളക്കെ​ട്ട് ഈ ​രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ മു​ണ്ട​ക​ൻ കൃ​ഷി ന​ഷ്ട​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​നാ​യി ക​ർ​ഷ​ക​ർ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ മു​ഖേ​ന ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മേ ഇ​ൻ​ഷ്വ​റ​ൻ​സാ​യി ല​ഭി​ക്കൂ.​പ​ണം കി​ട്ടാ​ൻ സാ​ങ്കേ​തി​ക കു​രു​ക്കു​ക​ൾ ഏ​റെ​യു​മാ​ണ്. താ​ഴ്്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ ക​ർ​ഷ​ക​രാ​ണ് ഏ​റെ​യും ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.വ​യ​ലു​ക​ളി​ൽ നി​ന്നു വെ​ള്ളം ഒ​ഴു​കി​പോ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കു​റ​വാ​യ​തും വി​ള​നാ​ശ​ത്തി​ന് കാ​ര​ണ​മാ​ണ്.