ന്യൂ​ന​മ​ർ​ദം: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ജി​ല്ല സ​ജ്ജം
Sunday, October 17, 2021 12:30 AM IST
മ​ല​പ്പു​റം: ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന് മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ജി​ല്ലാ പൂ​ർ​ണ സ​ജ്ജ​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ൻ ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ത​തു സ​മ​യ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, മ​ല​യോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, ക്വാ​റി, മ​ണ​ൽ​ഖ​ന​നം തു​ട​ങ്ങി​യ​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ട് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
അ​തി​തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണം. വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി വീ​ഴു​ന്ന​ത​ട​ക്ക​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണം. ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ ക​ണ്‍​ട്രോ​ൾ റൂം-​ഫോ​ണ്‍ : 1077, 0483 2736320, 9383464212
താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ
പൊ​ന്നാ​നി - 0494 2666038
തി​രൂ​ർ - 0494 2422238
തി​രൂ​ര​ങ്ങാ​ടി - 0494 2461055
ഏ​റ​നാ​ട് - 0483 2766121
പെ​രി​ന്ത​ൽ​മ​ണ്ണ - 04933 227230
നി​ല​ന്പൂ​ർ - 04931 221471
കൊ​ണ്ടോ​ട്ടി - 0483 2713311
പൊ​ലീ​സ് - 1090, 0483 2739100
ഫ​യ​ർ​ഫോ​ഴ്സ് - 101, 0483 2734800