ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം എ​ട​ക്ക​ര കാ​ലി​ച്ച​ന്ത തു​റ​ന്നു
Sunday, October 17, 2021 12:30 AM IST
എ​ട​ക്ക​ര: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ട​ച്ചി​ട്ട എ​ട​ക്ക​ര കാ​ലി​ച്ച​ന്ത തു​റ​ന്നു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് ശ​നി​യാ​ഴ്ച ച​ന്ത​യി​ലെ​ത്തി തു​റ​ന്നു കൊ​ടു​ത്ത​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന​കാ​ലി​ച​ന്ത​ക​ളി​ലൊ​ന്നാ​ണി​ത്. ച​ന്ത അ​ട​ച്ചി​ട്ട​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​മാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച് മ​റ്റു ഒ​ട്ടു​മി​ക്ക സം​രം​ഭ​ങ്ങ​ളും തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ച​ന്ത പ്ര​വൃ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല. കാ​ലി ക​ച്ച​വ​ട​ക്കാ​രു​ടെ സം​ഘ​ട​ന പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജി​ല്ല ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​മ​തി നേ​ടി​യാ​ണ് ച​ന്ത തു​റ​ന്നുകൊ​ടു​ത്ത​ത്.​വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കാ​ലി​ച​ന്ത​യി​ൽ സ്വ​ദേ​ശ​ത്തെ കാ​ലി​ക​ൾ കൂ​ടാ​തെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കാ​ലി​ക​ൾ എ​ത്തി​യി​രു​ന്നു.
ശ​നി​യാ​ഴ്ച ച​ന്ത തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചി​രു​ന്നു.
ഇ​തു കൊ​ണ്ട് ത​ന്നെ സ്വ​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി​യാ​യും നി​ര​വ​ധി കാ​ലി​ക​ളെ ക​ച്ച​വ​ട​ക്കാ​രും ഉ​ട​മ​ക​ളും ച​ന്ത​യി​ലെ​ത്തി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ക​ണ്ട​ത്തി​ൽ ച​ന്ത തു​റ​ന്ന് കൊ​ടു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന കാ​ര്യസ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ല​ങ്ങാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന നാ​ണി, അ​ബ്ദു​ൾ ക​രീം, സി​ൽ​വി മ​നോ​ജ്, സ​ര​സ്വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.