റോ​ഡി​ല്ല; അ​ത്തി​ക്കാ​ട്ട് കോ​ള​നിക്കാ​ർ ദു​രി​ത​ത്തി​ൽ
Saturday, October 16, 2021 1:27 AM IST
നി​ല​ന്പൂ​ർ: റോ​ഡി​ല്ല, അ​ത്തി​ക്കാ​ട് കോ​ള​നി നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ത്തി​ക്കാ​ട് കോ​ള​നി​യി​ലെ ആ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ട്ടി​ലേ​ക്ക് റോ​ഡ് ഇ​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ധ​ന​സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം കോ​ള​നി​യി​ൽ തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. 12 അ​ടി വീ​തി​യി​ൽ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് റോ​ഡി​നു​ള്ള സ്ഥ​ലം നി​ല​വി​ലു​ണ്ട്. ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ റോ​ഡ് നി​ർ​മി​ച്ചാ​ൽ കോ​ള​നി നി​വാ​സി​ക​ളു​ടെ ഗ​താ​ഗ​ത പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും. മ​ഴ​ക്കാ​ല​മാ​യാ​ൽ ഓ​ട്ടോ​റി​ക്ഷ പോ​ലും വ​രി​ല്ലെ​ന്നു കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ന​ത്തി​ലൂ​ടെ​യു​ള്ള ന​ട​പ്പാ​ത​യാ​ണ് നി​ല​വി​ൽ കോ​ള​നി നി​വാ​സി​ക​ളു​ടെ ഏ​ക യാ​ത്രാമാ​ർ​ഗം.