പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ സ്ഥാ​നാ​രോ​ഹ​ണം
Saturday, October 16, 2021 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡോ​ക്ട​ർ​മാ​ർ സ​മൂ​ഹ​ത്തി​നു വേ​ണ്ടി ചെ​യ്യു​ന്ന​തു വ​ലി​യ ത്യാ​ഗ​മാ​ണെ​ന്നും അ​തി​നു യോ​ജി​ച്ച പ​രി​ഗ​ണ​ന​യും ബ​ഹു​മാ​ന​വും അ​വ​ർ അ​ർ​ഹി​ക്കുന്നു​വെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ. ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ ശാ​ഖ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്ദേ​ഹം. ഐ​എം​എ ഹൗ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൾ നാ​സ​ർ, സെ​ക്ര​ട്ട​റി​യാ​യി ഡോ. ​കെ.​ബി.ജ​ലീ​ൽ, ട്ര​ഷ​റ​റാ​യി ഡോ. ​സു​ജി​ത്ത് എ​ന്നി​വ​ർ​ക്ക് നി​യു​ക്ത ഐ​എം​എ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​മു​വ​ൽ​കോ​ശി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഐ​എം​എ കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​ടി.സ​ഖ​റി​യാ​സ്, സെ​ക്ര​ട്ട​റി ഡോ. ​ഗോ​പി​കു​മാ​ർ, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി, മ​റ്റു മു​തി​ർ​ന്ന ഐ​എം​എ നേ​താ​ക്ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ക്ക​ട്ട സ്കൂ​ളും അ​ധ്യാ​പി​ക മീ​ര​യും
വി​ക്ടേ​ഴ്സ് ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മു​ക്ക​ട്ട ജി​എ​ൽ​പി സ്കൂ​ളും അ​ധ്യാ​പി​ക മീ​ര​യും സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളും വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു. ക​ഴി​ഞ്ഞ 13ലെ ​ഒ​ന്നാം ക്ലാ​സി​ലെ ഐ​സി​ടി ക​ളി​പ്പെ​ട്ടി എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യു​ള്ള ക്ലാ​സി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പി​ക മീ​ര​യും മു​ക്ക​ട്ട സ്കൂ​ളും. അ​ധ്യാ​പി​ക​യോ​ടൊ​പ്പം ഒ​ന്നാം ക്ലാ​സി​ലെ കെ.​എ​സ്. അ​ഭി​ന​വ,് അ​യാ​ൻ അ​ഹ​മ്മ​ദ്, യും​ന ഷെ​റി​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. കു​ട്ടി​ക​ളെ ഒ​രു​ക്കാ​ൻ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് അ​ധ്യാ​പി​ക കെ.ശ്രീ​ല​ത​യും ഉ​ണ്ടാ​യി​രു​ന്നു.