കാ​ര്യ​വ​ട്ടം-​അ​ല​ന​ല്ലൂ​ർ റോ​ഡ് പ്ര​വൃ​ത്തി​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി
Saturday, October 16, 2021 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കാ​ര്യ​വ​ട്ടം -അ​ല​ന​ല്ലൂ​ർ റോ​ഡ് പ്ര​വൃ​ത്തി​ക്ക് ആ​റു കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യ​താ​യി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​റി​യി​ച്ചു.
കാ​ര്യ​വ​ട്ടം മു​ത​ൽ അ​ല​ന​ല്ലൂ​ർ വ​രെ​യു​ള്ള ആ​റ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബിഎം ആ​ൻ​ഡ് ബിസി രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്. ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വൃ​ത്തി​യാ​ണി​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ക്ക​പ്പെ​ട്ട ഏ​ക​പ്ര​വൃ​ത്തി​യാ​ണി​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്. മൂ​ന്നു സ്ഥ​ല​ത്തു​ള്ള ക​ൾ​വെ​ർ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​യും എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ്ര​വൃ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.