ഉൗ​രു​കൂ​ട്ടം വി​ളി​ക്കാ​തെ അ​ധി​കൃ​ത​ർ; ചി​ങ്ക​ക്ക​ല്ല് കോ​ള​നി​യി​ലെ വീ​ടു​പ​ണി വൈ​കു​ന്നു
Saturday, October 16, 2021 1:27 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​പ​ണി വീ​ണ്ടും വൈ​കു​ന്നു. ഉൗ​രു​കൂ​ട്ടം വി​ളി​ക്കാ​തെ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​താ​ണ് വീ​ട് പ​ണി വൈ​കാ​ൻ കാ​ര​ണം. വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നു അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ വ​നം മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടും നി​ർ​മാ​ണം വൈ​കു​ന്ന​താ​യി ആ​രോ​പ​ണം.
വ​നാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ആ​ദി​വാ​സി​ക​ൾ​ക്ക് വീ​ട് പ​ണി​യു​ന്ന​തി​നു വ​നംവ​കു​പ്പി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വു​ക​യും സ്ഥ​ലം അ​ള​ന്നു തി​രി​ക്കു​ക​യും ചെ​യ്തു. ഇ​നി സ​മ്മ​ത​പ​ത്രം കൈ​മാ​റു​ക എ​ന്ന ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉൗ​രു​കൂ​ട്ടം വി​ളി​ക്കാ​ൻ പ​ഞ്ച​ായ​ത്ത് മു​ൻ​കൈ​യെ​ടു​ക്കാ​ത്ത​താ​ണ് വൈ​കാ​ൻ കാ​ര​ണ​മാ​യി ആ​രോ​പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​നം​വ​കു​പ്പ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലോ മ​റ്റു വി​വ​ര​ങ്ങ​ളോ പ​ഞ്ചാ​യ​ത്തി​നെ ഒൗ​ദ്യോ​ഗി​ക​മാ​യി ആ​രും അ​റി​യി​ച്ചി​ട്ടി​ല്ല. ഉൗ​രു​കൂ​ട്ടം വി​ളി​ക്കാ​ൻ ഐ​ടി​ഡി​പി​യി​ൽ നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ളി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. വീ​ടു നി​ർ​മാ​ണ​ത്തി​നാ​യി 2015 ൽ ​ത​റ​പ്പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ല​മാ​ണ് നി​ർ​മാ​ണം മു​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​ർ​ക്കു പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. വ​നം വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ക​യും സ്ഥ​ലം, വീ​ടു​ക​ൾ​ക്കാ​യി ത​റ നി​ർ​മി​ച്ച ഭാ​ഗം അ​ള​ന്നു തി​രി​ക്കു​ക​യും ചെ​യ്തു. ആ​ദി​വാ​സി ഉൗ​രു​കൂ​ട്ടം ചേ​ർ​ന്ന് പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ച്ച​താ​യി രേ​ഖ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ വീ​ടി​ന്‍റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​നാ​കൂ.

യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ചു

നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​യു​ക്ത ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സു​കു മ​ന്പ​ാട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹീം ചോ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൈ​ത​ല​വി കു​ന്നു​മ്മ​ൽ, ഇ.​ഡി. മ​ത്താ​യി, ടി.​എം.​എ​സ്. ആ​ഷി​ഫ്, അ​ഷ്റ​ഫ് ബാ​വ, ശീ​ല​ത് അ​ഷ്റ​ഫ്. മ​ജീ​ദ് വ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.