സി​ബി​എ​സ്ഇ മ​ല​പ്പു​റം സ​ഹോ​ദ​യ പ​ഠ​ന​ക്യാ​ന്പ് ന​ട​ത്തി
Saturday, October 16, 2021 1:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ​ർ​മാ​രെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് കാ​ര്യ​ക്ഷ​മ​മാ​യ സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​നു പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ ര​ണ്ടു ദി​വ​സ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു . റി​ജു ആ​ൻ​ഡ് പി​എ​സ്കെ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു തൃ​ശൂ​ർ പൂ​മ​ല ഈ​ഡ​ൻ​വാ​ലി ലെ​യ്ക്ക് റി​സോ​ർ​ട്ടി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. ക്യാ​ന്പ് വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല മു​ൻ ര​ജി​സ്ട്രാ​റു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ സി​ബി​എ​സ്ഇ പ​രി​ശീ​ല​ക​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി. സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ​ർ​മാ​ർ​ക്കാ​യി ന്ധ​കാ​ര്യ​ക്ഷ​മ​മാ​യ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​വും അ​വ​ത​രി​പ്പി​ച്ചു. സി​റ്റ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ സു​നി​ത സ​തീ​ഷ്, സി​ബി​എ​സ്ഇ പ​രി​ശീ​ല​ക​യാ​യ ഡോ. ​ദീ​പ​ച​ന്ദ്ര​ൻ, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജി പോ​ൾ, റി​ജു ആ​ൻ​ഡ് പി​എ​സ്കെ ഫൗ​ണ്ട​ർ ഡ​യ​റ​ക്ട​ർ പി. ​സു​രേ​ഷ് കു​മാ​ർ, അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ​നാ​സ​ർ, ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​ജൗ​ഹ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും യോ​ഗ പ​രി​ശീ​ല​നം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.
സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രി​ദാ​സ്, കൊ​ച്ചി മെ​ട്രോ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി ജൂ​ബി​പോ​ൾ, റി​ജു ശ​ങ്ക​ർ, ഫാ.​എ​ൻ. പ്രേം​കു​മാ​ർ, നി​ർ​മ​ല ച​ന്ദ്ര​ൻ, ഷം​ല യു.​സ​ലീം, ഡോ. ​സി.​കെ.​എം ഷി​ബി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 60 സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ​മാ​രും മാ​നേ​ജ​ർ​മാ​രും പ​ഠ​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.