കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ആ​ദി​വാ​സി​ക​ളി​ൽ നി​ന്നു വ​ന​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങും
Wednesday, October 13, 2021 12:51 AM IST
മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ആ​ദി​വാ​സി​ക​ളി​ൽ നി​ന്നു നേ​രി​ട്ടു വ​ന​വി​ഭ​വ​ങ്ങ​ൾ വാ​ങ്ങും. ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ മ​ല​പ്പു​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ’ഗോ​ത്രാ​മൃ​ത്’ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ഇ​തി​നു അ​വ​സ​രം.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​യം കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ’ചി​രി’ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​നു വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം, ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം, ഉ​പ​യോ​ഗം എ​ന്നി​വ സം​ബ​ന്ധി​ച്ച് കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ലെ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കി. തു​ട​ർ​ന്ന് നി​ല​ന്പൂ​രി​ലെ എ​ല്ലാ കോ​ള​നി​ക​ളി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.
വ​ന​വി​ഭ​വ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​നം, ശേ​ഖ​ര​ണം, സം​സ്ക​ര​ണം, പാ​ക്കിം​ഗ്, വി​പ​ണ​നം, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സാം​സ്കാ​രി​ക മു​ന്നേ​റ്റം തു​ട​ങ്ങി​യ സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ് ‘ഗോ​ത്രാ​മൃ​ത്’. ആ​ദി​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ രൂ​പീ​ക​രി​ക്കു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ വ​ഴി​യാ​ണു പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ്. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് നേ​രി​ട്ടു​ന​ൽ​കും. ര​ണ്ടു​വ​ർ​ഷം കൊ​ണ്ടു ഓ​രോ കു​ടും​ബ​ത്തി​ലെ​യും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ​മു​ള്ള ഒ​രാ​ൾ​ക്കെ​ങ്കി​ലും ജോ​ലി ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യു​ള്ള നൈ​പു​ണ്യ പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ആ​ര്യ​വൈ​ദ്യ​ശാ​ല മെ​റ്റീ​രി​യ​ൽ വി​ഭാ​ഗം മേ​ധാ​വി ശൈ​ല​ജ, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി.​കെ. സാ​ബു എ​ന്നി​വ​ർ സം​ഘ​ത്തി​നു മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​രി​ശീ​ല​ന​വും ന​ൽ​കി. ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഗോ​പാ​ല​പി​ള്ള​യു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തി.
ജ​ൻ ശി​ക്ഷ​ണ്‍ സ​ൻ​സ്ഥാ​ൻ ഡ​യ​റ​ക്ട​ർ വി. ​ഉ​മ്മ​ർ കോ​യ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​ദീ​പ, ഫീ​ൽ​ഡ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സു​നി​ൽ, അ​യ​ൽ​ക്കൂ​ട്ട പ്ര​തി​നി​ധി​ക​ളാ​യ വി​ജ​യ​ൻ, ഗോ​പി, കാ​ഞ്ച​ന, ശാ​ന്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.