കാ​ർ​ഷി​കവി​ള​ക​ളി​ൽ തേ​ര​ട്ട​ക​ളു​ടെ ആ​ക്ര​മ​ണം: വി​ദ​ഗ്ധസം​ഘം ഇ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും
Wednesday, October 13, 2021 12:51 AM IST
എ​ട​ക്ക​ര: തേ​ര​ട്ട​ക​ൾ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ വി​ദ​ഗ്ധ സം​ഘം ഇ​ന്നു വ​ഴി​ക്ക​ട​വി​ലെ​ത്തും. വ​ഴി​ക്ക​ട​വി​ലെ അ​മ​യോ​ലി​ക്ക​ൽ ഇ​മ്മാ​നു​വേ​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് തേ​ര​ട്ട​ക​ൾ വി​ള​ക​ൾ ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. തേ​ര​ട്ട​ക​ൾ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ എ​ഡി​എ ഇ​ൻ ചാ​ർ​ജ് ര​ജ​നി ത​വ​നൂ​ർ, അ​ന്പ​ല​വ​യ​ൽ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഘം ഇ​ന്നു കൃ​ഷി​യി​ട​ത്തി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ചൊ​വ്വാ​ഴ്ച വ​ഴി​ക്ക​ട​വ് കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് നീ​തു ത​ങ്ക​വും വ​ഴി​ക്ക​ട​വ് കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​നി​ലും ഇ​മ്മാ​നു​വേ​ലി​ന്‍റെ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​ളം നാ​ന്പു​ക​ളും ത​ളി​രി​ല​ക​ളു​മാ​ണ് അ​ട്ട​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ഇ​മ്മാ​നു​വേ​ലി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ മാ​ത്ര​മാ​ണ് തേ​ര​ട്ട​ക​ളു​ടെ ആ​ക്ര​മ​ണം ക​ണ്ടി​ട്ടു​ള്ള​ത്.
മ​റ്റു കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു ഇ​വ വ്യാ​പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​ർ​ക്കു​ണ്ട്. തേ​ര​ട്ട​ക​ളു​ടെ ആ​ക്ര​മ​ണം നേ​രി​ട്ട കൃ​ഷി​യി​ടം വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള​താ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്ത് കൃ​ഷി​യി​റ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു തേ​ര​ട്ട​ക​ൾ ഭീ​ഷണി​യ​ായി മാ​റി​യി​രി​ക്കു​ക​യാ​ണ്.