ജീ​വ​കാ​രു​ണ്യ​ത്തി​നു കൈ​ത്താ​ങ്ങാ​യി ക​ടു​ങ്ങ​പു​രം സ്കൂ​ൾ
Wednesday, October 13, 2021 12:51 AM IST
പു​ഴ​ക്കാ​ട്ടി​രി: സ​ഹ​പാ​ഠി​യു​ടെ പി​താ​വി​ന്‍റെ ദു​രി​താ​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ്് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് ഗൈ​ഡ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, ഹ​രി​ത​സേ​ന, ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും കൈ​കോ​ർ​ത്ത​പ്പോ​ൾ സ​മാ​ഹ​രി​ച്ച​ത് 85000 രൂ​പ. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നു ഹം​സ സ​ലീം ചി​രു​ത പ​റ​ന്പ​ലി​ന് ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ചി​കി​ത്സാ നി​ധി രൂ​പീ​ക​രി​ച്ച​ത്.
ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു സ​മാ​ഹ​രി​ച്ച 85000 രൂ​പ​യാ​ണ് വി​ദ്യാ​ല​യാ​ധി​കൃത​രും യൂ​ണി​റ്റം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കൈ​മാ​റി​യ​ത്. എ​സ്എം​സി ചെ​യ​ർ​മാ​ൻ ജ​മാ​ൽ പ​ര​വ​ക്ക​ൽ, ഹെ​ഡ്മാ​സ്റ്റ​ർ എം.ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി എ​ച്ച്എം, യു.ഷൗ​ക്ക​ത്ത​ലി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​സ​ജാ​ത് സാ​ഹി​ർ, കെ.​പി.​എ​സ്.​പൂ​ക്കോ​യ ത​ങ്ങ​ൾ, പി. ​ന​ഷീ​ദ, എ​സ്.സു​രേ​ഷ്കു​മാ​ർ, പി.​എം സു​ജാ​ത, പി.സ​ക്കീ​ർ ഹു​സൈ​ൻ, പി.ജി​തേ​ഷ്, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ എം.അ​മൃ​ത ദാ​സ​ൻ, ലി​റ്റി​ൽ കൈ​റ്റ്സ് ലീ​ഡ​ർ ടി. ​കാ​സിം അ​ദ്നാ​ൻ, ഹ​രി​ത​സേ​നാ ക്യാ​പ്റ്റ​ൻ കെ.​കെ മു​ക്താ​ർ, എ​സ്പി​സി ക്യാ​പ്റ്റ​ൻ പി. ​ഹി​ഷാം, ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് ലീ​ഡ​ർ സി. ​ജു​മാ​ന ജി​ബി​ൻ എ​ന്നി​വ​രാ​ണ് തു​ക കൈ​മാ​റി​യ​ത്.