ക​രു​വാ​ര​കു​ണ്ടി​ൽ സ​ബ്സ്റ്റേ​ഷ​ൻ യ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Wednesday, October 13, 2021 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ലെ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 33 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ​ദ്ധ​തി​ക്ക് 9.45 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.​സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഏ​ഴു സ്ഥ​ല​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
നി​ല​വി​ൽ വോ​ൾ​ട്ടേ​ജ് ക്ഷാ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണ് ക​രു​വാ​ര​ക്കു​ണ്ട്. മേ​ലാ​റ്റൂ​ർ 110 കെ.​വി.​സ​ബ്സ്റ്റേ​ഷ​നെ​യും കാ​ളി​കാ​വ് 11 കെ.​വി.​സ​ബ്സ്റ്റേ​ഷ​ന​യു​മാ​ണ് ക​രു​വാ​ര​കുണ്ട് ആ​ശ്ര​യി​ക്കു​ന്ന​ത്.
ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മു​ൻ​കൈ​യെ​ടു​ത്താ​ണ് 33 കെ.​വി.​സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ക​രു​വാ​ര​ക്കു​ണ്ടി​ന് പു​റ​മെ തു​വൂ​ർ, എ​ട​പ്പ​റ്റ, കാ​ളി​കാ​വ് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ​ദ്ധ​തി ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. ഇ​നി സാ​ങ്കേ​തി​കാ​നു​മ​തി​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. അ​തു ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​നാ ജി​ൽ​സ്, ഷീ​ബ പ​ള്ളി​ക്കു​ത്ത്, ടി.​കെ.​ഉ​മ്മ​ർ, അം​ഗം നു​ഹ്മാ​ൻ​പാ​റ​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.