മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Wednesday, October 13, 2021 12:50 AM IST
നി​ല​ന്പൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പ​ഞ്ചാ​യ​ത്ത് കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. മോ​ട്ടോ​ർ ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി​യി​ൽ 1988-ൽ ​നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്ത് കി​ണ​റാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ക​ല്ലും മ​ണ്ണും ഒ​ന്നാ​യി കി​ണ​റി​നു​ള്ളി​ലേ​ക്കു വീ​ണു. മോ​ട്ടോ​റു​ക​ളും കി​ണ​റ്റി​ൽ താ​ഴ്ന്നു പോ​യി. ര​ണ്ടു മോ​ട്ടോ​റു​ക​ളി​ൽ ഒ​ന്നു പു​റ​ത്തെ​ടു​ത്തു.
ക​വ​ണ​ച്ചേ​രി ഫൈ​സ​ൽ​ബാ​ബു, ക​വ​ണ​ച്ചേ​രി സാ​ജി​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്കു ഈ ​കി​ണ​റ്റി​ൽ നി​ന്നാ​ണ് വെ​ള്ളം അ​ടി​ക്കു​ന്ന​ത്. വ​റ്റാ​ത്ത ഈ ​കി​ണ​റ്റി​ൽ നി​ന്നാ​ണ് ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ വേ​ന​ൽ​കാ​ല​ത്ത് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി കി​ണ​ർ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള​ത്തി​നു മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നും ഫൈ​സ​ൽ ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ഡി​ലെ ഈ ​കി​ണ​റും കു​ള​വും ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ർ​ഡം​ഗം വി​ശ്വ​നാ​ഥ​ൻ ക​ല്ലേ​ന്പാ​ടം പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടെ​യാ​ണ് കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്.