പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​ഴി​വു നി​ക​ത്ത​ണം: എം​എ​ൽ​എ
Wednesday, October 13, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ, നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കു​ക​ളി​ൽ നി​ന്നു​ള്ള പ​തി​ന​ഞ്ച് ല​ക്ഷ​ത്തോ​ളം വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രു​മാ​യ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഇ​തി​നു ആ​വ​ശ്യ​മാ​യ ത​സ്തി​ക സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല.
ഇ​തു മൂ​ലം മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ന്നാ​യ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം അവ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ദി​നേ​ന നൂ​റു​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ഒപി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ഈ ​ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​മി​ല്ല.
ഇ​തു മൂ​ലം ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ഒ​രു ഷി​ഫ്റ്റി​ൽ ഒ​തു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ആ​റു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മാ​തൃ-​ശി​ശു വി​ഭാ​ഗ​ത്തി​നാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.
എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ന്‍റെ സ്ഥി​തി​യും മ​റി​ച്ച​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​വും മോ​ർ​ച്ച​റി സം​വി​ധാ​ന​വു​മു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടു​ന്ന​ത്.
ഒ​രു അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ പോ​ലു​മി​ല്ലാ​ത്ത സം​സ്ഥാ​ന​ത്തെ ഏ​ക ജി​ല്ലാ ആ​ശു​പ​ത്രി​യാ​ണി​ത്. നൂ​റ്റ​ന്പ​തോ​ളം ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക​യാ​ണ് ഇ​വി​ടെ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​തെ​ന്നും ഇ​തു അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്ത​ണ​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷം ഈ ​ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കി​ഫ്ബി​യി​ൽ നി​ന്നു 12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ൽ ത​സ്തി​ക സൃ​ഷ്ടി​ക്കു​മെ​ന്നും മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.