വഴിക്കടവ് ചെക്ക്പോസ്റ്റിൽ പത്തുലക്ഷം രൂപയും മദ്യവും പിടികൂടി
Tuesday, October 12, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ/​എ​ട​ക്ക​ര: അ​രി ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ത്തു ല​ക്ഷം രൂ​പ​യും ഒന്പതുകു​പ്പി വി​ദേ​ശ​മ​ദ്യ​വും വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ പി​ടി​കൂ​ടി.
ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്നാ​നി പെ​രു​ന്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ കു​റു​പ്പ​ത്ത് വ​ള​പ്പി​ൽ ഹൈ​ദ്രോ​സ് കു​ട്ടി(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇന്നലെ വൈ​കി​ട്ട് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ അ​രി ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ പ​ത്തുല​ക്ഷം രൂ​പ​യും തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്ത് മാ​ത്രം വി​ൽ​പ്പ​ന ന​ട​ത്തേ​ണ്ട​ വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി​യ​ത്.
ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.