ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 12, 2021 12:50 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​പ്പ​ള്ളി ചോ​ലോം​കു​ന്നി​ലെ ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യു​ടെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.ഷാ​ജി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​രെ അ​നു​മോ​ദി​ച്ചു. പ്ര​ശ​സ്തി​ഫ​ല​ക​വും ന​ൽ​കി.
വൈ​സ്ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​സീ​റ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ മു​സ്ത​ഫ, ന​ഗ​ര​സ​ഭാ മു​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം, ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ.ഷാ​ജി അ​ബ്ദു​ൾ​ഗ​ഫൂ​ർ, ഹോ​സ്പി​റ്റ​ൽ എം​ഡി ഡോ.ജു​ബൈ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ബ്ദു​ൾ ഷു​ക്കൂ​ർ ന​ന്ദി പ​റ​ഞ്ഞു. വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ.​ഡോ.ഷാ​ജി അ​ബ്ദു​ൾ ഗ​ഫൂ​ർ, ഡോ.റെ​ബി​ല, ഡോ.​ഗാ​യ​ത്രി, ഡോ. നി​വേ​ദ്, ഡോ. റം​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.