സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണം:​ സി​ഇ​ഒ
Tuesday, October 12, 2021 12:50 AM IST
മ​ല​പ്പു​റം: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കോ-​ഓ​പ്പ​റേ​റ്റി​വ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി​ഇ​ഒ )ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്പോ​ൾ അ​തി​നു ആ​ക്കം കൂ​ട്ടു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും സ്വീ​ക​രി​ക്കു​ന്ന​ത്.​ഓ​ണ​ച്ച​ന്ത​യു​ടെ പേ​രി​ൽ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് മു​ൻ​കൂ​റാ​യി വാ​ങ്ങി​യ സം​ഖ്യ​യി​ൽ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ല ക​ഴി​ച്ച് ബാ​ക്കി​യു​ള്ള സം​ഖ്യ ഇ​തു​വ​രെ സം​ഘ​ങ്ങ​ൾ​ക്ക് തി​രി​ച്ച് ന​ൽ​കി​യി​ട്ടി​ല്ല.​
സം​ഘ​ങ്ങ​ളു​ടെ ക്ലാ​സി​ഫി​ക്കേ​ഷ​ൻ പോ​ലും പ​രി​ഗ​ണി​ക്കാ​തെ നാ​ലു ല​ക്ഷം രൂ​പ വീ​ത​മാ​ണ് വ​നി​ത സം​ഘ​ങ്ങ​ളട​ക്ക​മു​ള്ള​വ​രി​ൽ നി​ന്നു വാ​ങ്ങി​യ​ത്.
ഇ​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു കൊ​ണ്ടു ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് സം​ഘ​ങ്ങ​ളു​ടെ പ​ണ​മു​പ​യോ​ഗി​ച്ച​ല്ല നി​ക​ത്തേ​ണ്ട​ത്. സം​ഘ​ങ്ങ​ൾ​ക്കു ന​ൽ​കാ​നു​ള്ള തു​ക എ​ത്ര​യും പെ​ട്ടെ​ന്ന് തി​രി​ച്ച് ന​ൽ​ക​ണം. ഓ​ഡി​റ്റിം​ഗി​ന്‍റെ പേ​രി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന അ​നാ​രോ​ഗ്യ​പ​ര​മാ​യ നീ​ക്ക​ങ്ങ​ൾ സ​ഹ​ക​ര​ണ മേ​ഖ​ല​ക്ക് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​ണ്.
ഇ​തു ഇ​ട​പാ​ടു​കാ​ർ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കും.​പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന് ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കാ​നു​ള്ള ഇ​ൻ​സ​ന്‍റീവ് അ​ഞ്ച് മാ​സ​മാ​യി കു​ടി​ശി​ക​യാ​ണ്.ഇ​തു വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ഹ​ക​ര​ണ മേ​ഖ​ല​യെ​യും ജീ​വ​ന​ക്കാ​രെ​യും ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ത​ല​ത്തി​ലും താ​ലൂ​ക്കു ത​ല​ത്തി​ലും യൂ​ണി​റ്റ് ത​ല​ങ്ങ​ളി​ലും സം​ഘ​ട​ന ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ആ​മി​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​മു​ഹ​മ്മ​ദ​ലി, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ്, എ​ൻ.​അ​ല​വി, പി.​കെ.​ഉ​മ​ർ,എം.​ജു​മൈ​ല​ത്ത് കാ​വ​നൂ​ർ, ഇ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ താ​നാ​ളൂ​ർ, പി.​ടി.​സ​ലാ​ഹ്,
ഡി.​പി.​ഉ​സ്മാ​ൻ​കു​ട്ടി, വി.​പി കു​ഞ്ഞ​ല​വി, മൊ​യ്തീ​ൻ ഇ​രു​ന്പു​ഴി, ഹു​സൈ​ൻ ഉൗ​ര​കം, അ​നീ​സ് കൂ​രി​യാ​ട​ൻ, എം.​കെ.​മു​ഹ​മ്മ​ദ​ലി, സാ​ലി​ഹ് മാ​ട​ന്പി,കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് പു​ളി​ക്ക​ൽ, വി.​പി അ​ബ്ദു​ൾ ജ​ബ്ബാ​ർ,ബേ​ബി വാ​ഹി​ദ പ​യ്യ​നാ​ട്, എ.​മു​ഹ്യു​ദീ​ൻ അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.