വി​ശ്വാ​സ വ​ഞ്ച​ന​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി റി​മാ​ൻ​ഡി​ൽ
Tuesday, October 12, 2021 12:50 AM IST
മ​ഞ്ചേ​രി: വി​ശ്വാ​സവ​ഞ്ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ എ​ട്ടു​വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ്് ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് വെ​ളി​യ​ന്തോ​ട് മൈ​ലാ​ടി​പ്പാ​റ പു​തി​യ​ത്ത് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ളി​കാ​വ് എ​സ്ഐ കെ.​അ​ബ്ബാ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് മു​സ്ത​ഫ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

മ​ഞ്ചേ​രി: ഐ​ടി​ഐ അ​ധ്യാ​പ​ക​രാ​യ അ​ൻ​വ​ർ സാ​ദ​ത്ത് മ​ഞ്ചേ​രി, അ​ബു​ബ​ക്ക​ർ ടി. ​കൊ​ള​ത്തൂ​ർ എ​ന്നി​വ​രെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി ഓ​യാ​സീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ്നേ​ഹ സം​ഗ​മം കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ അ​ധ്യാ​പ​ക​ൻ മൊ​യ്തീ​ൻ​കു​ട്ടി വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​വി കൊ​ളാ​ടി കു​റ്റി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ് രാ​ങ്ങാ​ട്ടൂ​ർ, ഫൈ​സ​ൽ ക​ട​ലു​ണ്ടി, വി​നോ​ദ് കു​മാ​ർ തി​രൂ​ർ, സി​ദീ​ഖ് പ​റ​പ്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.