കാ​ളി​കാ​വ് മ​ല​യോ​ര​ത്ത് ക​ന​ത്ത മ​ഴ
Tuesday, October 12, 2021 12:50 AM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് മ​ഴ ശ​ക്ത​മാ​യി പെ​യ്ത​ത്. പു​ഴ​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ധാ​രാ​ളം കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഏ​താ​നും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ കാ​ളി​കാ​വ് ജം​ഗ്ഷ​നി​ൽ നി​ല​ന്പൂ​ർ- പെ​രു​ന്പി​ലാ​വ് സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ്രാ​ന്പി​ക്ക​ല്ല് അ​ങ്ങാ​ടി​യി​ലും വെ​ള്ളം ക​യ​റി. ചി​ല​യി​ട​ങ്ങ​ളി​ൽ പു​ഴ ഗ​തി മാ​റി ഒ​ഴു​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കൃ​ഷി ഭൂ​മി​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തു​ക​യും പു​ഴ​ക​ളും തോ​ടു​ക​ളും കൈ​യേ​റ്റം കാ​ര​ണം വീ​തി കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ചെ​റി​യ മ​ഴ​യ്ക്ക് പോ​ലും വെ​ള്ള​പ്പൊ​ക്കം സം​ഭ​വി​ക്കു​ക​യാ​ണ്.
2021 ലെ ​കാ​ല​വ​ർ​ഷ​ത്തി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് കാ​ളി​കാ​വ് ജം​ഗ്ഷ​നു സ​മീ​പം വെ​ള്ളം ക​യ​റു​ന്ന​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ദു​രി​ത​ത്തി​ലാ​യി .