സ്പെ​ഷ​ൽ കെ​യ​ർ സെന്‍റർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 12, 2021 12:48 AM IST
നി​ല​ന്പൂ​ർ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ കെ​യ​ർ സെന്‍റർ ആ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് പാ​ഠ്യ-​പാ​ഠ്യേ​ത​ര മേ​ഖ​ല​ക​ളി​ൽ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു സ​മ​ഗ്ര ശി​ക്ഷ കേ​ര​ള വ​ഴി ന​ട​പ്പാ​ക്കി​വ​രു​ന്ന പി​ന്തു​ണ സം​വി​ധാ​ന​മാ​ണ് സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​ർ. ഓ​രോ ക്ല​സ്റ്റ​ർ റി​സോ​ഴ്സ് സെ​ന്‍​റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍ററെ​ങ്കി​ലും ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്തെ എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍റ​ർ മു​ഖേ​ന പി​ന്തു​ണ ല​ഭി​ക്കും.
പ​രി​ഹാ​ര​ബോ​ധ​നം, ഓ​ട്ടി​സം സെ​ന്‍റർ സേ​വ​നം, സ്പീ​ച്ച് തെ​റാ​പ്പി, ഫി​സി​യോ​തെ​റാ​പ്പി സേ​വ​ന​ങ്ങ​ൾ, കൗ​ണ്‍​സി​ലിം​ഗ് സേ​വ​നം, ക​ലാ​കാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യ മേ​ഖ​ല​ക​ളി​ൽ അ​ഭി​രു​ചി​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പി​ന്തു​ണ എ​ന്നി​വ ല​ഭി​ക്കും. സ്പെ​ഷ​ൽ കെ​യ​ർ സെ​ന്‍ററു​ക​ളു​ടെ നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം റ​ഹ്മ​ത്തു​ള്ള ചു​ള്ളി​യി​ൽ, എ​സ്എം​സി അ​ധ്യ​ക്ഷ​ൻ നി​ഷാ​ദ് ത​ട​ത്തി​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ക്രി​സ്റ്റീ​ന തോ​മ​സ്, സി​ആ​ർ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ സീ​മ തെ​രേ​സ, സ്പെ​ഷ​ൽ എ​ഡു​ക്കേ​റ്റ​ർ അ​നു​പ​മ, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.മ​നോ​ജ്കു​മാ​ർ, റൂ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.