പെ​രി​ന്ത​ൽ​മ​ണ്ണ​യെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കും: ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ
Tuesday, September 28, 2021 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കു​മെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​യെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന കോ​ളേ​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ ന​ൽ​കു​ന്ന സേ​വ​നം സ്തു​ത്യ​ർ​ഹ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ ഫാ​ർ​മ​സി​സ്റ്റി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
മൗ​ലാ​ന കോ​ളേ​ജ് ഓ​ഫ് ഫാ​ർ​മ​സി സം​ഘ​ടി​പ്പി​ച്ച ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ചാ​ര​ണം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ലാ​ന ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ബി​എ​സ്‌​സി ന​ഴ്സിം​ഗി​ന് ര​ണ്ടാം റാ​ങ്ക് നേ​ടി​യ സി.​പി.​ഷാ​ജ​ഹാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വി.​എം.​സൈ​ദു മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​പി.​ന​സീ​ഫ്, സൗ​ദി അ​രാം​കോ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​സി​സ്റ്റ് ഷ​ബീ​ർ അ​ലി, മൊ​യ്തീ​ൻ ക​രു​വേ​പ്പി​ൽ, മു​ഹ​മ്മ​ദ് സ​ലീ​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.