വെ​ട്ടേ​റ്റ നാ​യ​യ്ക്ക് തു​ണ​യാ​യി ഇ​ആ​ർ​എ​ഫ് അം​ഗം
Tuesday, September 28, 2021 12:26 AM IST
നി​ല​ന്പൂ​ർ: ത​ല​ക്ക് വെ​ട്ടേ​റ്റ നാ​യ​യ്ക്ക് എ​മ​ർ​ജ​ൻ​സി റ​സ്ക്യു അം​ഗം അ​ബ്ദു​ൾ മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ ന​ൽ​കി. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് വെ​ളി​യം തോ​ടി​ലെ വ​ർ​ക്ക്ഷോ​പ്പി​ന് സ​മീ​പം ആ​ർ​ക്കും ശ​ല്യ​മി​ല്ലാ​തെ ന​ട​ന്നി​രു​ന്ന നാ​യ​യെ സാ​മൂ​ഹി​ക​വി​രു​ദ്ധ​ൻ ത​ല​ക്ക് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ചോ​ര ഒ​ലി​പ്പി​ച്ച് കൊ​ണ്ട് നാ​യ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന സ്വ​രാ​ജി​ന​രി​കി​ലേ​ക്ക് ഓ​ടി എ​ത്തു​ക​യും ഇ​ത് ക​ണ്ട സ്വ​രാ​ജ് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ആ​ർ​എ​ഫ് അം​ഗം മ​ജീ​ദ് സ്ഥ​ല​ത്ത് എ​ത്തി നാ​യ​യു​ടെ മു​റി​വ് വൃ​ത്തി​യാ​ക്കി മ​രു​ന്ന് വെ​ച്ച് ന​ൽ​കി തു​ട​ർ​ന്നു​ള്ള ചി​കി​ൽ​സ സ്വ​രാ​ജും സു​ഹൃ​ത്തു​ക്ക​ളും ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

ക​ർ​ഷ​ക സ​മ​രം: ഐ​ക്യ​ദാ​ർ​ഢ്യ
സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

നി​ല​ന്പൂ​ർ: ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ അ​ർ​പ്പി​ച്ച് കൊ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടും സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന ഭാ​ര​ത ബ​ന്ദി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള എ​യ്ഡ​ഡ് കോ​ളേ​ജ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെഎ​സി​എം​എ​സ്എ) നി​ല​ന്പൂ​ർ അ​മ​ൽ കോ​ളേ​ജ് യൂ​നി​യ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​
സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ്് ടി.​പി.​അ​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.