എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വി​ജ​യമെന്ന്
Tuesday, September 28, 2021 12:26 AM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് തു​ട​ർ ഭ​ര​ണം മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം പി.​പി.​സു​നീർ പ​റ​ഞ്ഞു. സി​പി​ഐ നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഫ​ണ്ട് ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര​ത്വ​ത്തി​ന് ക്ഷീ​ണം സം​ഭ​വി​ക്കു​ന്ന ഒ​രു ന​ട​പ​ടി​ക്കും എ​ൻ​ഡി​എ​ഫ് കൂ​ട്ടു​നി​ൽ​ക്കി​ല്ലെ​ന്നും ജി​ല്ലാ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ സു​നീ​ർ പ​റ​ഞ്ഞു. വ​ർ​ഗീ​യ ശ​ക്തി​ക​ളെ പ്രീ​ണി​പ്പി​ക്കു​ന്ന ന​യം യു​ഡിഎ​ഫ്. തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ അ​ന്ത്യ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ഡ്വ.​പി.​പി.​ബാ​ല​കൃ​ഷ്ണ​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം പി.​എം.​ബ​ഷീ​ർ, എം.​ഉ​മ്മ​ർ, നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​ഐ നേ​താ​വു​മാ​യി​രു​ന്ന സി.​അ​ച്യു​ത​മേ​നോ​ന്‍റെ പേ​രാ​ണ് പു​തി​യ പാ​ർ​ട്ടി ഓ​ഫീ​സി​ന് ന​ൽ​കു​ക. ഇ​തി​നാ​യി നി​ല​ന്പൂ​ർ ടൗ​ണി​ൽ അ​ഞ്ച​ര സെ​ന്‍റ്് സ്ഥ​ല​വും പാ​ർ​ട്ടി വാ​ങ്ങി​യി​ട്ടു​ണ്ട്.