പൊ​ന്നാ​നി​യി​ൽ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ര​ണ്ടു ന​ഴ്സു​മാ​രും മ​രി​ച്ചു
Monday, September 27, 2021 11:03 PM IST
പൊ​ന്നാ​നി: പൊ​ന്നാ​നി പു​ഴ​ന്പ്ര​ത്തും വെ​ളി​യ​ങ്കോ​ട് സ്കൂ​ൾ​പ​ടി​യി​ലു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങളിൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് ന​ഴ്സു​മാ​രും മ​രി​ച്ചു. പൊ​ന്നാ​നി കു​റ്റി​ക്കാ​ട് സ്വ​ദേ​ശി​യും എ​ൻ​സി​വി ചാ​ന​ലി​ലെ വാ​ർ​ത്താ അ​വ​താ​ര​ക​നു​മാ​യ വി​ക്ര​മ​ൻ (44), പു​തു​പൊ​ന്നാ​നി ക​ട​വ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ണ്ടി​ല​ത്ത് മോ​ഹ​ന​ന്‍റെ ഭാ​ര്യ സു​ഷ(35), സു​ഷ​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യും അ​വി​വാ​ഹി​ത​യു​മാ​യ രാ​ധാ​ഭാ​യ് (60) എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കു​പ​റ്റി​യ മോ​ഹ​ന​ൻ, ശ​ശി, ഒ​ന്ന​ര​വ​യ​സു​കാ​ര​നാ​യ കു​ട്ടി, ലോ​റി ഡ്രൈ​വ​ർ ശി​വാ​ജി, സ​ഹാ​യി സി​ദ്ധേ​ഷ​ർ എ​ന്നി​വ​രെ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചാ​വ​ക്കാ​ട് - പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യി​രു​ത്തി സ്കൂ​ൾ​പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റി​ലെ യാ​ത്ര​ക്കാ​രാ​ണ് മ​ര​ണ​പ്പെ​ട്ട ര​ണ്ടു​പേ​രും. മ​ര​ണ​പ്പെ​ട്ട രാ​ധാ​ഭാ​യ് പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ റി​ട്ട​യേ​ർ​ഡ് ന​ഴ്സാ​യി​രു​ന്നു. മാ​തൃ​ശി​ശു ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് സു​ഷ.

ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത്. പ​രു​ക്കു​പ​റ്റി​യ​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. മ​ഴ​യും വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ രാ​ധ​ഭാ​യ് പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വച്ച് മ​ര​ണ​പ്പെ​ട്ടു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മാ​ർ​ച്ച​റി​യി​ലാ​ണു​ള്ള​ത്. സു​ഷ തൃ​ശൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. സു​ഷ​യു​ടെ മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ്. ഗു​രു​വാ​യൂ​രി​ൽ താ​ലി​കെ​ട്ടി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു വ​രി​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബം. ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു പോ​കാ​ൻ പോ​യ ആം​ബു​ല​ൻ​സു​ക​ളും അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു.

ചാ​വ​ക്കാ​ട് - പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പൊ​ന്നാ​നി സെ​ന്‍റ​റി​ലാ​ണ് അ​ക​ലാ​ട് വി ​കെ​യ​ർ ആം​ബു​ല​ൻ​സും, പു​ന്ന​യൂ​ർ​കു​ളം കൂ​ട്ടാ​യ്മ ആം​ബു​ല​ൻ​സും അ​പ​ക​ട​ത്തി​ൽ കൂ​ട്ടി​യി​ടി​ച്ച​ത്. സ്കൂ​ൾ​പ്പ​ടി​യി​ൽ ലോ​റി​യും, കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് പ​റ്റി പൊ​ന്നാ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റൊ​രു​ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന കാ​റി​ടി​ച്ചാ​യി​രു​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ വി​ക്ര​മ​ന്‍റെ ദാ​രു​ണ അ​ന്ത്യം. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ർ​ത്ത​വാ​യ​ന ക​ഴി​ഞ്ഞ് കു​റ്റി​ക്കാ​ടു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പൊ​ന്നാ​നി ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന വി​ക്ര​മ​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ വി​ക്ര​മ​ൻ മ​രി​ച്ചു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ൽ ബൈ​ക്കി​ൽ സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു പേ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ സാ​ര​മാ​യ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്.

വി​ക്ര​മ​നെ ഇ​ടി​ച്ചി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്താ​ണ് നി​ന്ന​ത്. ഈ ​സ​മ​യം സ​മീ​പ​ത്ത് ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി ക​ന്പി​ക​ൾ പൊ​ട്ടി​വീ​ഴു​ക​യും തീ​ഗോ​ളം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ക്ര​മ​ന്‍റെ മൃ​ത​ദേ​ഹം എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു.