40 കി​ലോ ക​ഞ്ചാ​വു​മാ​യി മൂന്നുപേർ പി​ടി​യി​ൽ
Sunday, September 26, 2021 9:51 PM IST
മ​ല​പ്പു​റം: കാ​റി​നു​ള്ളി​ൽ ര​ഹ​സ്യ​അ​റ​യി​ൽ ക​ട​ത്താ​ൻ​ശ്ര​മി​ച്ച 40 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​വ​ർ​സം​ഘം മ​ല​പ്പു​റ​ത്തു പി​ടി​യി​ൽ. വേ​ങ്ങ​ര വ​ലി​യോ​റ സ്വ​ദേ​ശി​ക​ളാ​യ വ​ലി​യോ​റ ക​രു​വ​ള്ളി ഷു​ഹൈ​ബ്(32), മോ​യ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​ർ​ഷി​ദ് (31), ക​രു​വ​ള്ളി ഷ​മീ​ർ (36) എ​ന്നി​വ​രെ​യാ​ണ് മ​ല​പ്പു​റം ഡി​വൈ​എ​സ്പി പി.​എം.​പ്ര​ദീ​പ്, മ​ല​പ്പു​റം സി​ഐ ജോ​ബി തോ​മ​സ്, എ​സ്ഐ അ​മീ​റ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
കേ​ര​ള​ത്തി​ലേ​ക്ക് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി​ലോ​റി​ക​ളി​ലും ആ​ഡം​ബ​ര​കാ​റു​ക​ളി​ലും ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ കു​റി​ച്ച് മ​ല​പ്പു​റം ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.