പ്ര​സാ​ദ് കു​ടും​ബ സ​ഹാ​യ സ​മി​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, September 26, 2021 9:51 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ലം ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്ന ടി.​കൃ​ഷ്ണ​പ്ര​സാ​ദി​ന്‍റെ നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. മ​ഞ്ചേ​രി പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​സാ​ദ് കു​ടും​ബ സ​ഹാ​യ സ​മി​തി​യാ​ണ് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നെ ക​ണ്ട​ത്. ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സി​ലെ ക​രാ​ർ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് തി​രു​വോ​ണ നാ​ളി​ൽ കി​ഴി​ശേ​രി​യി​ലെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.
വെ​റ്റി​ല​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ, ക​വ​ള​പ്പാ​റ ദു​ര​ന്തം, ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം തു​ട​ങ്ങി ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ൾ പ്ര​സാ​ദ് ത​ന്‍റെ ക്യാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ത്തു. ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക​ആ​ശ്ര​യ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യി ഇ​ട​പെ​ടു​മെ​ന്ന് മ​ന്ത്രി നി​വേ​ദ​ക​സം​ഘ​ത്തെ അ​റി​യി​ച്ചു.