സ്കൂ​ൾ വി​പ​ണി​യെ വ​ര​വേ​ൽ​ക്കാ​ൻ വ്യാ​പാ​രി​ക​ൾ
Sunday, September 26, 2021 9:51 PM IST
മ​ഞ്ചേ​രി: ര​ണ്ടു വ​ർ​ഷ​ത്തെ സ്കൂ​ൾ വി​പ​ണി ന​ഷ്ട​മാ​യ ശേ​ഷം, ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ​യ​ത്ര​യും സ്കൂ​ൾ ബാ​ഗു​ക​ളി​ലാ​ണ്. ജൂ​ണ്‍ മാ​സ​മാ​ണ് സ്കൂ​ൾ തു​റ​ക്കാ​റെ​ങ്കി​ലും ഏ​പ്രി​ൽ മു​ത​ൽ ത​ന്നെ സാ​ധാ​ര​ണ ഗ​തി​യി​ൽ ക​ട​ക​ളി​ൽ സ്കൂ​ൾ ബാ​ഗു​ക​ളും ബ​ഹു​വ​ർ​ണക്കു​ട​ക​ളും നി​റ​യും. ന​വം​ബ​റി​ൽ മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ കു​ട​ക​ൾ​ക്ക് ഇ​ത്ത​വ​ണ വ​ലി​യ ഡി​മാ​ൻ​ഡി​ല്ല. സ്കൂ​ൾ ബാ​ഗു​ക​ളി​ലാ​ണ് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​ധാ​ന ശ്ര​ദ്ധ.
സാ​ധാ​ര​ണ സ്കൂ​ൾ ബാ​ഗു​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​മാ​ണ് ഗ്യാ​ര​ണ്ടി. കോവി​ഡ് കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന​തി​നാ​ലും പ​ഴ​ക്കം മൂ​ല​വും ബാ​ഗി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​മെ​ന്ന​തി​നാ​ൽ പു​തി​യ​വ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ. സ്കൂ​ൾ തു​റ​ക്കും മു​ൻ​പാ​യു​ള്ള ഷോ​പ്പിം​ഗ് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ്. വ​ർ​ണ​ക്കു​ട​ക​ളും സൂ​പ്പ​ർ​ഹീ​റോ​ക​ളു​ടെ​യും കാ​ർ​ട്ടൂ​ണ്‍ താ​ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ള്ള ബാ​ഗു​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി ക​ട​ക്കാ​ർ പ്ര​ത്യേ​കം ക​രു​താ​റു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ലേ​ക്ക് ചേ​ർ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ഷോ​പ്പിം​ഗ് അ​നു​ഭ​വം ന​ഷ്ട​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ക​ന്നി​ക്കാ​ർ​ക്കൊ​പ്പം ര​ണ്ടാം​ക്ലാ​സു​കാ​രും ചേ​രു​ന്ന​തോ​ടെ ര​ണ്ട് അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ ക​ച്ച​വ​ടം ഒ​രു​മി​ച്ച് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ച്ച​വ​ട​ക്കാ​ർ.​ജി​ല്ല​യി​ലെ മി​ക്ക ക​ട​ക​ളി​ലും പു​തി​യ ക​ള​ക്ഷ​ൻ എ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, കെ​ട്ടി​ക്കി​ട​ക്കു​ന്ന ക​ള​ക്ഷ​ൻ പ​ല ക​ച്ച​വ​ട​ക്കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു.