ജി​ല്ല​യി​ൽ 1,211 പേ​ർ​ക്ക് കോ​വി​ഡ്
Sunday, September 26, 2021 9:49 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 1,211 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. 14 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1,328 പേ​ർ ഞാ​യ​റാ​ഴ്ച മാ​ത്രം വി​ദ​ഗ്ധ​പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5,28,051 പേ​രാ​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി.
നേ​ര​ത്തെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​മു​ണ്ടാ​യ1,173 പേ​ർ​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.​ഒ​ൻ​പ​തു​പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ത്തി

നി​ല​ന്പു​ർ: ജി​ല്ല​യി​ലെ ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​ർ​ക്കാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ട്രാ​വ​ൽ ഏ​ജ​ൻ​സി -ടൂ​ർ ഓ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ, ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, ഹോ​ട്ട​ൽ-​റ​സ്റ്റോ​റ​ന്‍റ് തൊ​ഴി​ലാ​ളി​ക​ൾ, റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, സ​ഞ്ചാ​രി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് ക്യാ​ന്പി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി.
നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ത​ല വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് കേ​ര​ള ട്രാ​വ​ൽ മാ​ർ​ട്ട് സി​ഇ​ഒ കെ.​എ​സ്.​ഷൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.