ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ തു​ട​ങ്ങി
Sunday, September 26, 2021 9:49 PM IST
നി​ല​ന്പൂ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ തു​ട​ങ്ങി. ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ൽ മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.​ബ​ഷീ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ എം.​ശോ​ഭ മ​ണ​ലൊ​ടി, വി.​ശ​ശി​കു​മാ​ർ മു​തീ​രി എ​ന്നി​വ​രെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്.
അ​ടു​ത്തദി​വ​സ​ങ്ങ​ളി​ൽ ഹ​രി​ത വാ​ർ​ഡു​ക​ളു​ടെ പ്ര​ഖ്യാ​പ​നം, സ​ന്പൂ​ർ​ണ​അ​ജൈ​വ മാ​ലി​ന്യ​ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം, സി​എ​ൻ​ജി റോ​ഡ് വ​ട​പു​റം പാ​ലം മു​ത​ൽ ക​രി​ന്പു​ഴ പാ​ലം വ​രെ സ​മ​ഗ്ര ശു​ചീ​ക​ര​ണം, ഹ​രി​ത​ക​ർ​മ​സേ​ന ശാ​ക്തീ​ക​ര​ണ​വും ബോ​ധ​വ​ൽ​ക​ര​ണം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. 27ന് ​ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ൾ വാ​തി​ൽ​പ​ടി ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്തും.
സ​ർ​ട്ടി​ഫൈ​ഡ് ഡി​സ്പെ​ൻ​സിം​ഗ് ഓ​പ്റ്റീ​ഷ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം നി​ല​ന്പൂ​രി​ൽ ന​ട​ന്നു. ഓ​ൾ കേ​ര​ള ഒ​പ്റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റ്റ​വും ന​ട​ത്തി.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ ഫാ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ശ്രീ​വ​ൽ​സ​ൻ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​സ​ലീം ഹാ​ജി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സി​ഡി​ഒ പ്ര​തി​നി​ധി നി​ഷാ​ജ് കൊ​ണ്ടോ​ട്ടി പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബ​ദു ബി​ച്ചു സ്വാ​ഗ​ത​വും ഫ​സ​ലു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.